തിരുവനന്തപുരം: മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണ്മാനില്ലെന്ന് പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കൊവിഡ് രോഗിയുടെ മൃതദേഹമാണ് കാണ്മാനില്ലാത്തത്. നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാനില്ലാത്തത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസില്‍ പ്രസാദിന്റ ബന്ധുക്കള്‍ പരാതി നല്‍കി.

മോര്‍ച്ചറിയില്‍ പ്രസാദ് എന്ന പേരില്‍ മറ്റൊരു മൃതദേഹം കൂടി ഉണ്ടായിരുന്നു. രണ്ട് പേരും കൊവിഡ്‌ പോസിറ്റീവ്‌ ആയിരുന്നു. ഇത് മാറി കൊണ്ട് പോയതാണെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചതായി കുടുംബം പറയുന്നത്. എന്നാല്‍ മൃതദേഹം മാറി സംസ്കരിച്ചതായാണ് വിവരം. മോര്‍ച്ചറിയില്‍ മൃതദേഹം കൈകാര്യം ചെയ്തവര്‍ക്ക് പറ്റിയ പിഴവാണ് എന്നാണ് മനസ്സിലാക്കുന്നത്. മെഡിക്കല്‍ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടെന്നും കാര്യങ്ങള്‍ പരിശോധിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. ഇതിനുമുന്‍പും ഇത്തരത്തിലുളള സംഭവങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉണ്ടായിട്ടുണ്ട്. പല ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇത്തരത്തിലുളള പല സംഭവങ്ങളും ഉണ്ടാകാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വാദം.