മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്യുകയായിരുന്നു.

‘കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച പിണറായി വിജയനും എല്‍ ഡി എഫിനും അഭിനന്ദനങ്ങള്‍. വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ നമ്മള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നത് തുടരുകയും കൊവിഡ് -19 ആഗോള പാന്‍ഡമിക് ഇന്ത്യ ലഘൂകരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും’, മോദി ട്വിറ്ററില്‍ കുറിച്ചു.

I would like to congratulate Shri @vijayanpinarayi and the LDF for winning the Kerala Assembly elections. We will continue working together on a wide range of subjects and to ensure India mitigates the COVID-19 global pandemic.

— Narendra Modi (@narendramodi)