​കൊച്ചി: സീറ്റിന്​ വേണ്ടി തലമൊട്ടയടിച്ചും, കണ്ണീരണിഞ്ഞും കോണ്‍ഗ്രസിലെ വനിതകള്‍ ചോദിച്ചു വാങ്ങിയ സീറ്റുകളിലൊന്നില്‍ പോലും ജയിപ്പിക്കാനാകാതെ കോണ്‍ഗ്രസ്​. തോല്‍ക്കാന്‍ സാധ്യതയുള്ള സീറ്റ്​ നല്‍കിയെന്ന്​ മാത്രമല്ല, വോട്ട്​ മറിച്ചു തോല്‍പ്പിച്ചുവെന്ന്​ ആരോപണവും ഉയര്‍ന്നു കഴിഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒമ്ബതു പേരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയെങ്കിലും ആരും ജയിച്ചില്ല. പിന്നീട്​ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച​​ ഷാനിമോള്‍ ഉസ്​മാന്‍ എം.എല്‍.എ ആയി എന്നത്​ ചരിത്രം. എന്നാല്‍ ഇക്കുറി പേരിനൊരു കനല്‍ പോലുമില്ലെന്നാണ്​ കണക്കുകള്‍ പറയുന്നത്​.

ഇക്കുറി ഇരുപതു ശതമാനം സീറ്റില്‍ വനിതാ സ്ഥാനാര്‍ഥികള്‍ വേണമെന്ന ആവശ്യം മഹിളാ കോണ്‍ഗ്രസ് കെ.പി.സി.സി.ക്കു മുന്നില്‍ വെച്ചിരുന്നു.മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതിക സുഭാഷിന്​ സീറ്റ്​ നിഷേധിച്ചതിനെ തുടര്‍ന്ന്​ അവര്‍ പാര്‍ട്ടിവിടുകയും തലമുണ്ഡനം ചെയ്യുകയും ചെയ്​തിരുന്നു. പിന്നാലെ ഏറ്റുമാനൂരില്‍ അവര്‍ സ്വതന്ത്രയായി മത്സരിക്കുകയും ചെയ്​തു.

​കൊല്ലത്ത്​ മത്സരിക്കാനിരുന്ന ബിന്ദുകൃഷ്​ണക്ക്​ അവസാനനിമിഷം സീറ്റ്​ നിഷേധിച്ചുവെന്ന അഭ്യൂഹങ്ങള്‍ വന്നതോടെ അവര്‍ മാധ്യമങ്ങള്‍ക്ക്​ മുന്നില്‍ പൊട്ടിക്കരഞ്ഞു. അതുകൊണ്ട്​ മാത്രമാണ്​ അവസാനം അവര്‍ക്ക്​ ആ സീറ്റ്​ ലഭിച്ചത്​. എന്നാല്‍ അവിടെയടക്കം മത്സരിച്ച മിക്ക വനിതകളും പരാജയത്തി​െന്‍റ രുചി അറിഞ്ഞു.

പാറശാലയില്‍ മത്സരിച്ച കെ.പി.സി.സി സെക്രട്ടറികൂടിയായ അന്‍സജിത റസലാണ്​ പാറശാലയില്‍ മത്സരിച്ചത്​. കൊട്ടാരക്കരയില്‍ മത്സരിച്ച ആര്‍ രശ്മിയും, കൊല്ലത്ത്​ മത്സരിച്ച ബിന്ദു കൃ്​ഷണയും കായംകുളത്ത്​ മത്സരിച്ച അരിത ബാബുവും വൈക്കത്ത്​ മത്സരിച്ച പി ആര്‍ സോനയും, അരൂരില്‍ മത്സരിച്ച ഷാനിമോള്‍ ഉസ്​മാനും, തൃശൂരില്‍ മത്സരിച്ച പത്മജ വേണുഗോപാലും, തരൂര്‍ മത്സരിച്ച കെ.എം ഷീബയും, മാനന്തവാടിയില്‍ മത്സരിച്ച മുന്‍മന്ത്രി പി.കെ ജയലക്ഷമിയും വട്ടിയൂര്‍ക്കാവിലെ വീണ എസ്​ നായരും നിലംതൊടാ​െത തോറ്റവരാണ്​.

കോഴിക്കോട്​ സൗത്തില്‍ മത്സരിച്ച നൂര്‍ബിന റഷീദും പരാജയത്തി​െന്‍റ രുചി അറിഞ്ഞതോടെ യു.ഡി.എഫില്‍ വനിത എം.എല്‍.എ മാര്‍ ഇല്ലെന്ന്​ തന്നെ പറയാം.ഏറ്റുമാനുരില്‍ സ്വതന്ത്രയായി മത്സരിച്ച ലതികാ സുഭാഷ്​ മൂന്നാം സ്ഥാനത്തേക്ക്​ പോവുകയും ചെയ്​തു.