​െകാല്ലം: കരുത്തുറ്റ പോരാളിയായി ഇടതുപക്ഷ കോട്ട കാക്കാന്‍ നിന്ന നിലവിലെ മന്ത്രിയെ തന്നെ വീഴ്​ത്തി പി.സി. വിഷ്​ണുനാഥി​െന്‍റ കുതിപ്പ്​. ​കുണ്ടറയുടെ സ്വന്തം ജെ. മേഴ്​സിക്കുട്ടിയമ്മയെയാണ് വിഷ്ണുനാഥ് തറപറ്റിച്ചത്. നിലവില്‍ 6137 വോട്ടുകള്‍ക്കാണ്​ കോണ്‍ഗ്രസി​െന്‍റ യുവനേതാവ്​ മുന്നില്‍​. ഔദ്യോഗിക വിജയ പ്രഖ്യാപനം ഉടനുണ്ടാകും.

മൂന്നാം തവണയാണ്​ നിയമസഭയിലേക്ക്​ പി.സി. വിഷ്​ണുനാഥ്​ തെരഞ്ഞെടുക്കപ്പെടുന്നത്​. 2006 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണയും ചെങ്ങന്നൂരില്‍നിന്നാണ് മത്സരിച്ചത്. 2006ല്‍ സജി ചെറിയാനെയും 2011ല്‍ സി.എം. സുജാതയെയും പരാജയപ്പെടുത്തിയ വിഷ്ണുനാഥ് 2016ല്‍ മൂന്നാമങ്കത്തില്‍ കെ.കെ. രാമചന്ദ്രന്‍ നായരോട് പരാജയപ്പെട്ടു. ഇത്തവണ കൊല്ലം മണ്ഡലത്തിലേക്ക്​ ആദ്യം പേരു​യര്‍ന്നെങ്കിലും അവസാന നിമിഷത്തെ നാടകീയതക്കൊടുവില്‍ ക​ുണ്ടറയിലേക്ക്​ കളം മാറ്റുകയായിരുന്നു.

സമയം കുറവായിരുന്നെങ്കിലും മണ്ഡലം നിറഞ്ഞുനിന്ന പ്രചാരണത്തിലൂടെ ജനമനസുകള്‍ കീഴടക്കിയാണ്​ പി.സി. വിഷ്​ണുനാഥ്​ വിജയം സ്വന്തമാക്കിയത്​. ആഴക്കടല്‍ മത്സ്യ ബന്ധന കരാര്‍ വിഷയം ഉള്‍പ്പെടെ വിവാദങ്ങള്‍ ജെ. മേഴ്​സിക്കുട്ടിയമ്മക്ക്​ മുന്നില്‍ വിലങ്ങുതടിയായപ്പോള്‍ വോട്ടുകള്‍ വിഷ്​ണുനാഥി​െന്‍റ പെട്ടിയിലേക്ക്​ വഴിമാറി. കഴിഞ്ഞ തവണ 30000ന്​ മുകളില്‍ ഭൂരിപക്ഷവുമായി കുതിച്ചിടത്തുനിന്നാണ്​ മേഴ്​സിക്കുട്ടിയമ്മയെ കോണ്‍ഗ്രസ്​ പോരാളി വലിച്ചുതാഴെയിട്ടത്​.