തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്. ജനവിധി തികച്ചും അപ്രതീക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിജയം ഉണ്ടാകാന്‍ ഉള്ള രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും ആത്മ വിശ്വാസം തകര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചടി ഉണ്ടായപ്പോള്‍ തന്നെ വിശദമായി പഠിച്ചു വിലയിരുത്തി മുന്നോട്ട് പോയിട്ടുണ്ട്. പരാജയത്തെ കുറിച്ചു പഠിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് മുല്ലപ്പള്ളി അഭിവാദ്യം അറിയിക്കുകയും ചെയ്തു. ആത്മാര്‍ഥമായി കഠിനാധ്വാനം ചെയ്തവരെയും മുല്ലപ്പള്ളി അഭിനന്ദിച്ചു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണെന്നും വസ്തുതകള്‍ കൂടുതല്‍ പഠിച്ച് പ്രതികരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.