മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനിയുടെ ഭൂരിപക്ഷം അരലക്ഷത്തിലേക്ക്. സിപിഎമ്മിലെ വിപി സാനുവാണ് സമദാനിയുടെ എതിരാളി.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ 40,187 വോട്ടിനാണ് സമദാനി മുന്നില്‍ നില്‍ക്കുന്നത്.
നേരത്തെ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയായിരുന്നു മലപ്പുറം എംപി. കുഞ്ഞാലിക്കുട്ടി രാജിവെച്ച്‌ നിയമസഭയിലേക്ക് മത്സരിച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വന്‍ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടി ജയിച്ചത്.