ചെന്നൈ: തമിഴ്നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. നിലവില്‍ 141 സീറ്റുകളില്‍ ഡിഎംകെ മുന്നിലാണ്. 87 മണ്ഡലങ്ങളില്‍ അണ്ണാഡിഎംകെയും ആറിടത്ത് മറ്റുളളവരും മുന്നിട്ടു നില്ക്കുന്നു.
കോയമ്ബത്തൂര്‍ സൗത്തില്‍ കമല്ഹാസന് പിന്നില്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മയൂര ജയകുമാറാണ് ഇവിടെ മുന്നിട്ടു നില്‍ക്കുന്നത്. ഡിഎംകെ സ്ഥാനാര്‍ത്ഥി എം കെ സ്റ്റാലിന് പിന്നോട്ട് പോയപ്പോള്‍ ഉദയനിധി സ്റ്റാലിന് ലീഡ് ചെയ്യുകയാണ്. തൗസന്റ് ലെെറ്റ്സില് ബിജെപി സ്ഥാനാര്‍ത്ഥി ഖുശ്ബു പിന്നിലാണ്. ഇവിടെ ഡി.എം.കെ സ്ഥാനാര്‍ത്ഥി ഏഴിലന് ആണ് ലീഡ് ചെയ്യുന്നത്.
സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. ഡിഎംകെ വിജയിക്കുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. എന്നിരുന്നാലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എട്ടില്‍ അഞ്ച് എക്സിറ്റ് പോളുകളുടെ ഫലങ്ങളും നിഷ്പ്രഭമാക്കി നേടിയ വിജയത്തിലാണ് അണ്ണാഡിഎംകെയുടെ പ്രതീക്ഷ.