പട്ന: മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്ബിരി കൊളളുന്ന ബീഹാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. അരാരിയയിലെ തിരഞ്ഞെടുപ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ട് രേഖപ്പെടുത്തുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇ.വി.എം) മോദി വോട്ടിംഗ് മെഷീന് (എം.വി.എം) ആണ്. മോദിജിയുടെ മാദ്ധ്യമങ്ങളെ ഭയക്കുന്നില്ലെന്നും രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞു. സത്യം സത്യമാണ്. നീതി നീതിയും. ഞാന്‍ പ്രത്യയശാസ്ത്രപരമായി മോദിയോട് പൊരുതുന്നയാളാണ്. നാം അവരുടെ ചിന്തകള്‍ക്കെതിരെ പൊരുതുകയാണ്. അവരുടെ ചിന്തകളെ നാം തോല്‍പ്പിക്കും. പ്രചാരണയോഗത്തില്‍ രാഹുല്‍ പറഞ്ഞു.
രാഷ്ട്രീയ ജനതാ ദളുമായും ഇടത് പാര്‍ട്ടികളുമായും കോണ്‍ഗ്രസ് ഉണ്ടാക്കിയ സഖ്യം ബീഹാറില്‍ ഭരണത്തിലെത്തുമെന്ന് രാഹുല്‍ ശുഭപ്രതീക്ഷ പങ്കുവച്ചു. മറ്റൊരിടത്ത് ബിഹാറി ഗന്ജില് ഇ റാലി ഉദ്ഘാടനം ചെയ്ത രാഹുല്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും പ്രധാനമന്ത്രിയെയും ബീഹാറിന്റെ പിന്നാക്കാവസ്ഥയ്ക്കും തൊഴിലില്ലായ്മയ്ക്കും കുടിയേറ്റ പ്രശ്നങ്ങള്‍ക്കും കാരണക്കാരെന്ന് കുറ്റപ്പെടുത്തി. ഇപ്പോള്‍ തൊഴിലിനെ കുറിച്ച് യുവാക്കള്‍ ചോദിച്ചാല്‍ നിതീഷ് കുമാര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് രാഹുല്‍ ആരോപിച്ചു.