പാല: നിയോജകമണ്ഡലത്തില്‍ വിജയമുറപ്പിച്ച്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് കെ. മാണിയെ സിപിഎമ്മുകാര്‍ തന്നെ കാലുവാരിയെന്ന് പുറത്തു വരുന്ന സൂചന. ആദ്യ നാല് റൗണ്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ പതിനായിരത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കാപ്പന്‍ മുന്നിട്ട് നില്‍ക്കുന്നത്.

സിപിഎമ്മിന് ഭൂരിപക്ഷ മേഖലകളില്‍ പോലും കാപ്പന് വന്‍ ഭൂരിപക്ഷമാണ് ലഭിച്ചിരിക്കുന്നത്. എല്‍ഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വ്യക്തമായ മുന്‍തൂക്കമാണ് കാപ്പന്‍ നേടിയത്. നിലവില്‍ യുഡിഎഫിന് ഭൂരിപക്ഷമുള്ള ഭരണങ്ങാനം പഞ്ചായത്താണ് എണ്ണിക്കൊണ്ടിരിക്കുന്നത്. ഈ പഞ്ചായത്തിലും കാപ്പന്‍ വ്യക്തമായ ഭൂരിപക്ഷം നേടിയാന്‍ ജോസ് കെ. മാണിക്ക് ഇനിയൊരു പ്രതീക്ഷയ്ക്ക് വകയില്ല. സിപിഎമ്മും സിപിഐയും ജോസ് കെ. മാണിയെ കാലുവാരിയെന്നാണ് പുറത്തുവരുന്ന സൂചനകള്‍.