തിരുവനന്തപുരം: വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്ബോള്‍ എന്‍ഡിഎ മൂന്ന് സീറ്റുകളില്‍ മുന്നില്‍. സുരേഷ് ഗോപി തൃശൂരില്‍ ലീഡിലാണ്. 355 വോട്ടുകള്‍ക്കാണ് ലീഡ്. അതേസമയം, പാലക്കാട്ടു ഇ. ശ്രീധരനും നേമത്തു കുമ്മനവും ലീഡ് ഉയര്‍ത്തുകയാണ്. 83 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നിലാണ്. 53 സീറ്റുകളില്‍ യുഡിഎഫും മുന്നിലാണ്. ട്വന്റി ട്വന്റി ശക്തമയ മത്സരം കാഴ്ചവച്ച കുന്നത്തുനാട്ടില്‍ യു ഡി എഫ് ലീഡ് ചെയ്യുകയാണ്.

വിവിധ ജില്ലകളിലായി 633 ഹാളുകളില്‍ രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പതിവിനു വിരുദ്ധമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് സമീപം ആരവമോ ആള്‍ക്കൂട്ടമോ ഇല്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍. തപാല്‍ വോട്ടുകളുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതലായതിനാല്‍ ഫല പ്രഖ്യാപനം വൈകും. മുന്‍ വര്‍ഷങ്ങളില്‍ ഉച്ചയ്ക്കു മുന്‍പ് ഫലം പ്രഖ്യാപിച്ചിരുന്നു.