ദിസ്പുര്‍: അസമില്‍ വോടെണ്ണല്‍ പുരോഗമിക്കുന്നു. 29 സീറ്റില്‍ ബിജെപി സഖ്യം മുന്നില്‍. 14 സീറ്റിലാണ് കോണ്‍ഗ്രസ് സഖ്യത്തിന് ലീഡുള്ളത്. രാവിലെ ഒമ്ബത് മണി വരെയുള്ള ലീഡ് നിലയാണിത്.

126 സീറ്റിലാണ് അസമില്‍ മത്സരം നടന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും തുല്യ സാധ്യതയാണ് എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പ്രവചിച്ചത്. ജനവിധി ആര്‍ക്കൊപ്പം എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്.