തിരുവന്തപുരം: വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്ബോള്‍ ലീഡ് നിലയില്‍ എല്‍ഡിഎഫ് മുന്നേറ്റം. 50 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുമ്ബോള്‍ 25 സീറ്റില്‍ യുഡിഎഫും ഒരിടത്ത് എന്‍ഡിഎയുമാണ് മുന്നിട്ട് നില്‍ക്കുന്നത്.
തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയിരിക്കുന്നത്. നേമത്ത് കുമ്മനം രാജശേഖരനാണ് ലീഡ് ചെയ്യുന്ന എന്‍ഡിഎ സ്ഥാനാര്‍ഥി. മാറി മറിഞ്ഞാണ് നേമത്തെ ലീഡ് നില. ഒരുവേള എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടി ലീഡ് ചെയ്തെങ്കിലും പിന്നീട് മാറിമറിഞ്ഞു. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ലീഡ് ചെയ്യുകയാണ്. എല്ലാ കണ്ണുകളും ഉറ്റുനോക്കുന്ന പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിയും മുന്നിട്ടാണ് നില്‍ക്കുന്നത്.