കൊട്ടാരക്കര: ഭാര്യ നടത്തിയിരുന്ന ആയുര്‍വേദ ക്ലിനിക്ക് കത്തിച്ച കേസില്‍ ഭര്‍ത്താവിനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. വാളകം അമ്ബിയില് ജെ.പി. ഭവനില്‍ ജോണ്‍ ഡാനിയേല്‍ (67) നെയാണ് അറസ്റ്റ് ചെയ്തു.
പ്രതിയുടെ ഭാര്യ പൊന്നമ്മ ജോണ്‍ വാളകത്ത് നടത്തുന്ന ആയുര്‍വേദ ക്ലിനിക്ക് വെള്ളിയാഴ്ച രാത്രി 7.15നാണ് കത്തിച്ചത്. ക്ലിനിക്കിലെ കട്ടിലും കസേരയും ഉള്‍പ്പെടെ തീവെച്ച് നശിപ്പിക്കുകയായിരുന്നു. കുടുംബവഴക്കാണ് സംഭവത്തിനുപിന്നിലെന്ന് പൊലീസ് പറഞ്ഞു.