ലോക തൊഴിലാളി ദിനത്തില്‍ ആന്റണി പെരുമ്പാവൂരിനെയും നടന് മോഹന്‍ലാലിനെയും ട്രോളുന്ന പോസ്റ്റ് പങ്കുവച്ച് ബോബി ചെമ്മണ്ണൂര്‍. മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി എന്ന ക്യാപ്ഷനോടെയുളള ഇരുവരുടേയും ചിത്രമാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.
ആന്റണി പെരുമ്പാവൂരിനെയും മോഹന്‍ലാലിനെയും പിന്തുണച്ചു കൊണ്ടുളള നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വന്നിരിക്കുന്നത്. തൊഴിലാളികളും കോടീശ്വരന്മാര് ആയിക്കോട്ടെ എന്ന് വിചാരിക്കുന്ന നല്ല മനസുളളവര്‍ അങ്ങനെ ചെയ്യും. താങ്കള്‍ക്ക് ആ മനസ് ഇല്ലാത്തത് ഒരു അലങ്കാരമായി കാണരുതെന്ന് ഒരാള്‍ കമന്റ് ചെയ്തു.

ആരൊക്കെ വന്നാലും ഒരു പ്രധാനമന്ത്രിയെ കൊണ്ട് പണിയെടുപ്പിച്ച പൈസ ഉണ്ടാകുന്ന അംബാനിയും അദാനിയും ആണെന്റെ ഹീറോയെന്നായിരുന്നു മറ്റൊരു കമന്റ്. അതേസമയം മേയ് ദിനത്തിലെ ബോബിയുടെ ഈ ട്രോള്‍ ശരിയായ നടപടിയല്ല എന്ന പ്രതികരണവുമായി നിരവധിപ്പേര്‍ രംഗത്തെത്തി.
