വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തിയി’ലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി നവ്യ നായര്‍. കഴിഞ്ഞ ദിവസം നടിമാരായ റിമ കല്ലിങ്കലിനും രമ്യ നമ്ബീശനും ഒപ്പമുള്ള ചിത്രം താരം ആരാധകര്‍ക്ക് മുന്നില്‍ പങ്കുവച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ വൈറലാവുന്നത് അതിന് താഴെ വന്ന ഒരു കമന്റാണ്.

ഇവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെ ഫെമിനിസ്റ്റ് ആവരുതെന്ന ഉപദേശവുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകന്‍. ഫെമിനിസ്റ്റ് ആവരുതെന്നും ആളുകള്‍ വെറുക്കുമെന്നുമാണ് ഇയാള്‍ കുറിച്ചിരിക്കുന്നത്.

ആരാധകരുടെ കമന്റിന് മറുപടി നല്‍കാന്‍ മടികാണിക്കാത്ത താരം ഇതിനു മറുപടി നല്‍കി. ‘അങ്ങനെ ഒക്കെ പറയാമോ, ചെലോര്‍ടേത് റെഡിയാകും ചെലോര്‍ടേത് റെ‍ഡിയാകില്ല. എന്റേത് റെഡിയായില്ല’ എന്നാണ് താരം കുറിച്ചത്