ബംഗളൂരു: കോവിഡ് ബാധിച്ച രണ്ടു മലയാളികള്‍ കൂടി ബംഗളൂരുവില്‍ മരിച്ചു. പത്തനംതിട്ട സീതത്തോട് കുമ്പളശ്ശേരി സ്വദേശി പ്രസന്നകുമാര്‍ (56), തിരൂര്‍ പായ്ക്കാട്ട് സ്വദേശി പി.വി. കരുണാകരന് (78) എന്നിവരാണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് പ്രസന്നകുമാറിനെ ബംഗളൂരുവില്‍ ആശുപത്രികളില്‍ പ്രവേശിക്കാനായി മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ആശുപത്രിയിലേക്കുള്ള യാത്രക്കിനിടെ ആംബുലന്‍സില്‍ വച്ചായിരുന്നു മരണം.ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കരുണാകരന് മരിച്ചത്.
കോവിഡ്; ബംഗളൂരുവില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു
