സിനിമകളിലൂടെയും ടെലിവിഷന്‍ സീരീസുകളിലൂടെയും ശ്രദ്ധേയനായ ബോളിവുഡ് താരം ബിക്രംജിത് കന്‍വര്‍പാല്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 52വയസ്സായിരുന്നു. ശ്വാസ തടസ്സം മൂലം മുംബൈയിലെ സെവന്‍ ഹില്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സൈന്യത്തില്‍ നിന്ന് വിരമിച്ചതിനു ശേഷം 2003 ല്‍ ആണ് ബിക്രംജിത് സിനിമയില്‍ സജ്ജീവമായത് . തുടര്‍ന്ന് പേജ് 3 , കോര്‍പ്പറേറ്റ് , മര്‍ഡര്‍ 2 , ജബ് തക് ഹേ ജാന്‍ തുടങ്ങീ നിരവധി ചിത്രങ്ങളിലും ബിക്രംജിത് അഭിനയിച്ചിട്ടുണ്ട്. ദി ഗാസി അറ്റാക്ക് ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം .