ന്യൂഡല്‍ഹി : കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന ഡല്‍ഹിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ബിജെപി എംപി ഗൗതം ഗംഭീര്‍. രോഗികള്‍ക്ക് പ്രതിരോധ മരുന്നുകളും, ഓക്സിജന്‍ സിലിണ്ടറുകളും എത്തിക്കുന്നതിനു പുറമേ 200 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും സൗജന്യമായി നല്‍കും.

ദിവസങ്ങളായി താന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വാങ്ങാന്‍ ശ്രമിക്കുകയായിരുന്നുവെന്നും , ആവശ്യമുള്ളവര്‍ 8595785545 എന്ന നമ്ബറില്‍ വാട്ട്‌സ്‌ആപ്പ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ‘ ഒരു ഫോം പൂരിപ്പിച്ച്‌ നല്‍കുക , വേണ്ടയിടത്ത് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിച്ചു നല്‍കും , ഡല്‍ഹിയെ ഞങ്ങള്‍ ഉപേക്ഷിക്കില്ല , ജയ് ഹിന്ദ് ‘ അദ്ദേഹം ട്വീറ്റ് ചെയ്തു.

സ്വന്തം ചിലവിലാണ് ഗൗതം ഗംഭീര്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വാങ്ങിയത് . ഡല്‍ഹിയില്‍ എവിടെയും താമസിക്കുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പ്, രോഗികളുടെ വിശദാംശങ്ങള്‍ , ആധാര്‍ വിശദാംശങ്ങള്‍ എന്നിവ നല്‍കി ഗംഭീറിന്റെ ഓഫീസില്‍ നിന്ന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ വാങ്ങാവുന്നതാണ്.