ഭോപ്പാല്‍: രാജ്യത്ത് വാക്സിന് ക്ഷാമം മൂലം ജനങ്ങള്‍ വലയുമ്ബോള്‍ 2.4 ലക്ഷം ഡോസ് കോവിഡ് വാക്സിനുമായി മധ്യപ്രദേശില്‍ ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍. നര്‍സിഗപൂര്‍ ജില്ലയില്‍ കറേലി ബസ് സ്റ്റാന്‍ഡിന് സമീപമാണ് ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കോവാക്സിന്റെ 2.4 ലക്ഷം യൂണിറ്റുകളാണ് ട്രക്കിലുണ്ടായിരുന്നത്.
റോഡരികത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ട്രക്ക് കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ ട്രക്ക് ഡ്രൈവറെ സമീപത്തൊന്നും കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍ തോതില്‍ വാക്സിന്റെ ശേഖരം കണ്ടെത്തിയത്.
ഏകദേശം എട്ട് കോടി രൂപ വില വരുന്ന വാക്സിനാണ് ട്രക്കിലുണ്ടായിരുന്നത്. ട്രക്കിന്റെ ശീതികരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താത്തതിനാല്‍ വാക്സിന് കേടൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അതെ സമയം ഉപേക്ഷിക്കപ്പെട്ട ട്രക്കിന്റെ ഡ്രൈവറേയും ക്ലീനറേയും ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു.