മുംബൈ: കൊവിഡ് ചികിത്സയിലുള്ള പ്രമുഖ ബോളിവുഡ് നടൻ രൺധീർ കപൂറിനെ ഐസിയുവിലേക്കു മാറ്റി. കോകിലബെൻ ആശുപത്രിയിലാണ് എഴുപത്തിനാലുകാരനായ രൺധീർ ചികിത്സയിലുള്ളത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. നിരീക്ഷണത്തിനായാണ് ഐസിയുവിലേക്കു മാറ്റിയതെന്നും അവർ.

ഏതാനും ദിവസം മുൻപാണ് അദ്ദേഹം പോസിറ്റീവായത്. പ്രമുഖ നടനും നിർമാതാവും സംവിധായകനുമായിരുന്ന രാജ് കപൂറിന്‍റെ മൂത്ത മകനാണ് രൺധീർ. സഹോദരന്മാരായ ഋഷി കപൂർ (67), രാജീവ് കപൂർ (58) എന്നിവർ കഴിഞ്ഞ ഒരു വർഷത്തിനിടെ മരിച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 30ന് ക്യാൻസർ ബാധിതനായിരുന്ന ഋഷി കപൂർ മരിച്ചു. ഈ വർഷം ഫെബ്രവരിയിൽ ഹൃദയാഘാതം മൂലമായിരുന്നു രാജീവ് കപൂറിന്‍റെ മരണം.