കൊച്ചി: കെ.സുധാകരന്‍ എം.പി.ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിന്‍റെ അനുമതി. ഷുഹൈബ് വധക്കേസില്‍ സുധാകരന്‍ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് കോടതിയലക്ഷ്യ നടപടി. ഹൈക്കോടതി അഭിഭാഷകനായ ജനാര്‍ദ്ദന ഷേണായിയുടെ ഹരജിയിലാണ് ഉത്തരവ്.

2019 ആഗസ്തിലാണ് ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ കെ.സുധാകരന്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരുന്നു. ഹൈകോടതി വിധി മ്ലേച്ഛമാണെന്നും ജഡ്ജിയുടെ മനോനില തകരാറിലാണെന്നും കണ്ണൂരിലെ പൊതുയോഗത്തില്‍ വെച്ച്‌ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുധാകരനെതിരെ തുടര്‍ നടപടി സ്വീകരിക്കാന്‍ അനുമതി തേടി അഡ്വ.ജനാര്‍ദ്ദന ഷേണായി എ.ജിയെ സമീപിച്ചത്.