വഡോദര: അന്താരാഷ്​ട്ര ബോഡി ബില്‍ഡറും മിസ്​റ്റര്‍ ഇന്ത്യയുമായ ജഗദീഷ്​ ലാഡ്​ (34) കോവിഡ്​ ബാധിച്ച്‌​ മരിച്ചു. നവി മുംബൈക്കാരനായ ഇദ്ദേഹം ഗുജറാത്തിലെ വഡോദരയിലായിരുന്നു താമസം.

അഞ്ച്​​ ദിവസം മുമ്പാണ്​ ഇദ്ദേഹത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചത്​​. ഒാക്​സിജന്‍ സഹായത്തോടെ​ ആശുപത്രിയില്‍ കഴിയവെ വെള്ളിയാഴ്​ചയാണ്​ മരണം​.

മൂന്ന്​ വര്‍ഷം മുമ്പ്‌​ ജിമ്മില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ്​ ഇദ്ദേഹം നവി മുംബൈയില്‍നിന്ന്​ കുടുംബത്തോടൊപ്പം വഡോദരയിലേക്ക്​ മാറിയത്​. ഇന്ത്യക്കായും മഹാരാഷ്​ട്രക്ക്​ വേണ്ടിയും നിരവധി മത്സരങ്ങളില്‍ പ​െങ്കടുത്തു.

ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ സ്വര്‍ണ്ണ മെഡലും ലാഡ് നേടി. കൂടാതെ ‘ഭാരത്​ ​ശ്രീ’ കിരീടവും കരസ്​ഥമാക്കിയിട്ടുണ്ട്​.

ഇദ്ദേഹത്തി​െന്‍റ വിയോഗം രാജ്യത്തെ ബോഡി ബില്‍ഡിങ്​ മേഖലക്ക്​ തീരാനഷ്​ടമാണെന്ന്​ സുഹൃത്തുക്കള്‍ പറഞ്ഞു. ‘മതിയായ ചികിത്സ ലഭിക്കാതെയാണ്​ അദ്ദേഹം മരണത്തിന്​ കീഴടങ്ങിയത്​. അദ്ദേഹത്തി​െന്‍റ ഭാര്യക്കും കോവിഡുണ്ട്​. മികച്ച പ്രതിരോധശേഷിയുള്ള ബോഡി ബില്‍ഡര്‍മാരെ വരെ കോവിഡ്​ വളരെ മോശമായിട്ടാണ്​ ബാധിക്കുന്നത്​. അതിനാല്‍ രോഗം ആര്‍ക്കും വരാം’  അന്താരാഷ്ട്ര ബോഡി ബില്‍ഡറും ജഗദീഷി​െന്‍റ സുഹൃത്തുമായ സമീര്‍ ദബില്‍ക്കര്‍ പറഞ്ഞു.