സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒരു കോടിയോളം കോവിഡ് വാക്‌സിന്‍ ഡോസുകളുടെ സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുവരെ വിവിധ സംസ്ഥാനങ്ങളിലായി 16.33 കോടി വാക്‌സിനുകള്‍ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ 20 ലക്ഷം ഡോസുകള്‍ കൂടി നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

16,33,85,030 ഡോസ് വിതരണം ചെയ്തതില്‍ സംസ്ഥാനങ്ങള്‍ പാഴായിപ്പോയതടക്കം 15,33,56,503 ഡോസുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ ബാക്കിയായി ഒരു കോടിയോളം വാക്‌സിന്‍ അധികൃതരുടെ പക്കലുണ്ട്. ഇതിന് പുറമേയാണ് മൂന്ന് ദിവസത്തിനുള്ളില്‍ 20 ലക്ഷം വാക്‌സിന്‍ വിതരണം ചെയ്യുന്നത്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് നല്‍കിയ മറുപടിയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.