തമിഴ്നടന്‍ ആര്‍ എസ് ജി ചെല്ലദുരൈ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് നിഗമനം. ചെന്നൈ പെരിയാര്‍ നഗറിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വീട്ടിലെ ശുചിമുറിയില്‍ നിന്നും അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തമിഴ് സിനിമകളിലെ പ്രധാന സഹതാരമായിരുന്നു അദ്ദേഹം. വിജയ് നായകനായ കത്തി,തെറി ധനുഷ് നായകനായ മാരി എന്ന ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.