മേയ് പകുതിയോടെ സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന തോതിലെത്തുകയും, പിന്നീടു കുറയുകയും ചെയ്യുമെന്ന് പ്രൊജക്‌ഷന്‍ റിപ്പോര്‍ട്ട്.ആ സമയത്ത് ചികിത്സയിലുള്ളവര്‍ നാലു ലക്ഷത്തോളമാകും. ഈ സാഹചര്യത്തില്‍ ആശുപത്രി സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം .

രോഗികളുടെ എണ്ണം തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ എണ്ണം മേയ് അവസാനം വരെ ഉയര്‍ന്നു നില്‍ക്കാനിടയുണ്ട്.ഡോക്ടര്‍മാരുടെ കുറവു പരിഹരിക്കാന്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സേവനം പ്രയോജനപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

ഏതൊക്കെ രോഗികള്‍ക്കാണ് ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടതെന്ന് കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് പ്രായോഗിക മാനദണ്ഡങ്ങള്‍ തയാറാക്കും . രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ സെര്‍ജ് പ്ലാനുകള്‍ തയാറാക്കാന്‍ മെഡിക്കല്‍ കോളജുകളോട് ആവശ്യപ്പെട്ടു.ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുമായി ചര്‍ച്ച നടത്തി

കൂടുതല്‍ രോഗബാധിതരുള്ള കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കിടക്കകളും ഐസിയു കിടക്കകളും വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കാസര്‍കോട്ടെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമമുണ്ടെന്ന റിപ്പോര്‍ട്ടിലും അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.