ലണ്ടണ്‍ : സ്കൂളിലേക്കുള്ള യാത്രാമധ്യേ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ 26കാര൯ അറസ്റ്റില്‍ . ഇന്നാലെ രാത്രി എട്ടുമണിയോടെ നാട്ടുകാര്‍ കൊടുത്ത സൂചന അനുസരിച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് ലണ്ടനിലെ മെര്ട്ടണിലായിരുന്നു സംഭവം നടന്നത് .
നോര്‍ത്ത് പ്ലേസ് പ്രദേശത്ത് നടന്ന സംഭവത്തില്‍ രാവിലെ 7 മണിയോടെയാണ് പൊലീസിന് പരാതി ലഭിക്കുന്നത് . തുടര്‍ന്ന് സൗത്ത് വെസ്റ്റ് കമാന്‍ഡ് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത് . പ്രതിയെ കണ്ടെത്താന്‍ ഞങ്ങളുടെ അപ്പീലുകള്‍ പങ്കിട്ടതിന് മാധ്യമങ്ങള്‍ക്കും പൊതു അംഗങ്ങള്‍ക്കും പൊലീസ് നന്ദി പറഞ്ഞു .
ഇര കുടുംബത്തിനും പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ പിന്തുണ തുടരുകയാണ് . ഇനിയും ഇതുപോലെയുള്ള കേസുകളില്‍ പൊതുജനങ്ങളുടെ പിന്തുണ അഭ്യര്‍ഥിക്കുന്നുവെന്നും സഹായം നല്‍കണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു .