കൊരടാല ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം ആചാര്യയുടെ റിലീസ് മാറ്റി വെച്ചു. മേയ് 13ന്‌ തീയേറ്ററില്‍ എത്തുമെന്നറിയിച്ച ചിത്രം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റി വെച്ചിരിക്കുന്നത്. ചിരഞ്ജീവിക്കൊപ്പം, മകന്‍ രാംചരണും ചിത്രത്തില്‍ വേഷമിടുന്നുണ്ടെന്ന പ്രത്യേകതയുണ്ട്.

മാറ്റിനി എന്റര്‍ടെയ്ന്‍മെന്റും, കൊനിഡെല പ്രൊഡക്ഷന്‍ കമ്ബനിയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം കോവിഡ് വ്യാപനത്തിന് ശേഷം, സ്ഥിതിഗതികള്‍ സാധാരണമായിട്ട് റിലീസ് തിയതി പ്രഖ്യാപിച്ചാല്‍ മതിയെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍.