എല്‍ഡിഎഫിന് മേല്‍ക്കൈ പ്രവചിക്കുന്ന സര്‍വ്വേഫലങ്ങളെ തള്ളി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.പല സര്‍വ്വേയിലും പല ഫലങ്ങളാണ് വന്നത്. സര്‍വ്വേകള്‍ വിശ്വസനീയമല്ലെന്നതിന് ഇത് തന്നെയാണ് തെളിവ്. ഈ സര്‍വ്വേ വച്ച് അധികാരത്തില്‍ വരാനാവുമെന്ന് ഇടതു മുന്നണി കരുതേണ്ട എന്നും കുഞ്ഞാലിക്കു്ടടി അഭിപ്രായപ്പെട്ടു.
യുഡിഎഫ് പ്രവര്‍ത്തകര്‍ വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന സീറ്റുകള്‍ പോലും തോല്‍ക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. കൗണ്ടിംഗ് ഏജന്റുമാരുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ സര്‍വ്വേ ഫലം കാരണമാകും. യു ഡി എഫ് ഏറ്റവുമുറപ്പിക്കുന്ന സീറ്റാണ് കൊടുവള്ളി. അത് തോല്‍ക്കുമെന്ന് പറയുന്നത് എങ്ങനെ ശരിയാക്കും.യുഡിഎഫ് സ്വന്തം നിലയില്‍ കണക്കെടുത്തിട്ടുണ്ട്. ആ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ മികച്ച ആത്മവിശ്വാസം ഉണ്ട്. യുഡിഎഫിന് 80 ന് മുകളില്‍ സീറ്റ് കിട്ടും കുഞ്ഞാലിക്കുട്ടി പറഞ്ഞു.