ലക്നൗ: യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥി്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ് ആയി. യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
“കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി. തനിക്കൊപ്പം നില്‍ക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നു” യോഗി ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏതാനും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 13 നാണ് യോഗി ആദിത്യനാഥ് ക്വാറന്റൈയ്നില്‍ പ്രവേശിച്ചത്. അടുത്ത ദിവസം നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് പോസിറ്റീവാകുകയായിരുന്നു.