കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാറിന് ഭരണത്തുടര്‍ച്ചയെന്ന് പ്രവചിച്ച്‌ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. റിപ്പബ്ലിക് ടി.വി-സി.എന്‍.എക്‌സും, ഇന്ത്യാ ടുഡേ ടിവിയുമാണ് എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ചിരിക്കുന്നത്. റിപ്പബ്ലിക് ടി.വി-സി.എന്‍.എക്‌സ് കേരളത്തില്‍ എല്‍.ഡി.എഫിന് 72 മുതല്‍ 80 വരെ സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. യു.ഡി.എഫിന് 58 മുതല്‍ 64 വരെ സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. ബി.ജെ.പിക്ക് ഒന്നു മുതല്‍ അഞ്ച് വരെ സീറ്റ് ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു.

സീറ്റിന്റെ കണക്കെടുത്താല്‍ സി.പി.എമ്മിന് തിരിച്ചടി നേരിടും. നേരത്തെ 58 സീറ്റ് നേടിയ സി.പി.എം ഇത്തവണ 49-55 സീറ്റ് വരെ നേടും. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി 32-36 സീറ്റ് വരെ നേടും. മുസ്ലിം ലീഗ് 13-17 സീറ്റ് നേടും. ഇന്ത്യാ ടുഡെ എക്‌സിറ്റ് പോള്‍ ഫലം അനുസരിച്ച്‌ എല്‍ഡിഎഫ് 104 മുതല്‍ 120 സീറ്റുവരെ നേടി ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫിന് 20 മുതല്‍ 36 സീറ്റുവരെ ലഭിച്ചേക്കുമെന്നാണ് ഇന്ത്യാ ടുഡെയുടെ എക്‌സിറ്റ് പോള്‍ പ്രവചനം.