തി​രു​വ​ന​ന്ത​പു​രം: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ലേ​ക്ക്. ഡ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​നും നി​ല​വി​ലെ പ്ര​സി​ഡ​ന്‍റും റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ഡോ​ണ​ള്‍​ഡ് ട്രം​പും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​രു​വ​രു​ടേ​യും വി​ജ​യം ഇ​നി നി​ര്‍​ണ​യി​ക്കു​ക അ​ഞ്ച് സിം​ഗ് സ്റ്റേ​റ്റു​ക​ള്‍.

പെ​ല്‍​സി​ല്‍​വേ​നി​യ, മി​ഷി​ഗ​ണ്‍, വി​സ്കോ​ണ്‍​സി​ന്‍, ജോ​ര്‍​ജി​യ, നോ​ര്‍​ത്ത് ക​രോ​ളി​ന എ​ന്നീ അ​ഞ്ച് സ്റ്റേ​റ്റു​ക​ളാ​ണ് അ​ന്തി​മ ഫ​ല​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​കു​ക. അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 77 ഇ​ല​ക്ട​റ​ല്‍ വോ​ട്ടു​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ വി​സ്കോ​ണ്‍​സി​നി​ല്‍ ബൈ​ഡ​ന്‍ മു​ന്നി​ലാ​ണ്.

ജോ​ര്‍​ജി​യ​യി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ്. അ​രി​സോ​ണ​യി​ലും ബൈ​ഡ​നാ​ണ് ലീ​ഡ്. ഫ്ലോ​റി​ഡ​യും ഒ​ഹാ​യോ​യും ടെ​ക്സ​സും ട്രം​പി​നൊ​പ്പം നി​ല്‍​ക്കു​ന്നു. പെ​ല്‍​സി​ല്‍​വേ​നി​യ, മി​ഷി​ഗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഫ​ലം വൈ​കാ​നാ​ണ് സാ​ധ്യ​ത. അ​തി​നാ​ല്‍ അ​ന്തി​മ ഫ​ലം ഇ​ന്നു​ണ്ടാ​വി​ല്ല.