തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍ മന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.നിലവില്‍ ശ്വാസ തടസ്സം ഉള്‍പ്പെടെയുള്ള അസ്വസ്ഥകള്‍ക്ക് മാറ്റമുണ്ടെന്നും അധികൃതര്‍ പറഞ്ഞു .

പനിയും ശ്വാസ തടസ്സവും കാരണം ഗൗരിയമ്മയെ വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം ,സോഷ്യല്‍ മീഡിയയില്‍ ഗൗരിയമ്മയുടെ ആരോഗ്യസ്ഥിതിയെപറ്റി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു .തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കി.തെറ്റായ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയാണ് പരാതി.