ദില്ലി: ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ വിദേശരാജ്യങ്ങളോട് റെംഡെസിവിര്‍ ആവശ്യപ്പെട്ട് ഇന്ത്യ. യുഎഇ, ബംഗ്സാദേശ്, ഉസ്ബെക്കിസ്താന്, ഈജിപ്ച് എന്നീ രാജ്യങ്ങളില്‍ നിന്നാണ് മരുന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടെ യുഎസ് കമ്ബനി ഗിലീഡ് സയന്‍സസ് ഇന്ത്യ 450,000 ഡോസ് റെംഡിസിവിറാണ് ഇന്ത്യയ്ക്ക് നല്കാന് ധാരണയായിട്ടുള്ളത്. ഈ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ എംബസികള്‍ ഇടപെട്ട് മരുന്ന് വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്കുന്ന സൂചന. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ റെംഡെസിവിറിനുള്ള ആവശ്യം വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് മരുന്നിന് രാജ്യത്ത് ക്ഷാമം നേരിടുന്നത്. ഇന്ത്യ കഴിഞ്ഞ മാസം റെംഡെസിവിറിനും വാക്സിന് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്മുള്ള കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിരുന്നു.
വെള്ളിയാഴ്ചയോടെ ഇന്ത്യയിലേക്കുള്ള യുഎസില്‍ നിന്നുള്ള ആദ്യ ലോഡ് ഓക്സിജന്‍ ഇന്ത്യയിലേക്കെത്തും. ഇന്ത്യയില്‍ ലഭ്യമല്ലാത്ത അസ്ട്രാസെനേക്കയുടേയോ മറ്റ് കമ്ബനികളുടെയോ വാക്സിന് വേണ്ടി ഇന്ത്യ നേരത്തെ യുഎസിനോട് കൊവിഡ് വാക്സിന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യ അമേരിക്കയില്‍ നിന്ന് വാക്സിന് ആവശ്യപ്പെട്ടിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് കൊവിഡ് വാക്സിന് ആവശ്യമാണെന്ന് നേരത്തെ രണ്ട് തവണ വ്യക്തമാക്കിയിരുന്നു. 50 മില്യണ്‍ അസ്ട്രാസെനേക്കയുടെ വാക്സിനാണ് യുഎസില്‍ ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൊവിഷീല്‍ഡ് വാക്സിനുള്ള ഫില്‍ട്ടര്‍ വിതരണത്തിന് യുഎസ് അനുമതി നല്‍കുമെന്നാണ് കരുതുന്നത്. അതേ സമയം അന്താരാഷ്ട്ര തലത്തില്‍ സഹായധനമായി ലഭിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെ ഇന്ത്യ എതിര്‍ക്കില്ലെന്നാണ് സൂചന.
ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റേഴ്സ്, വെന്റിലേറ്ററുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഇന്ത്യയ്ക്ക് നല്‍കാമെന്ന് സ്വിറ്റ്സര്ലന്ര് അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ സഹായത്തോടെയാണ് ഇത് വിതരണം ചെയ്യുക. യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ഷിപ്പ് ഫോറം ഇന്ത്യയിലേക്ക് ഓക്സിജന്‍ കയറ്റുമതി ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഓക്സിജന്‍ സിലിണ്ടറുകള്‍ ഇന്ത്യയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യും. അംഗങ്ങളായ കമ്ബനികളുടെ സഹായത്തോടെ യുഎസ്ഐഎസ്പിഎപ് ഒരു ലക്ഷം ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റേഴ്സ് ഇന്ത്യയിലേക്ക് എത്തിക്കും. വീടുകളിലും ആശുപത്രികളിലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കും ഇവ.