എറണാകുളം: വ്യാജ ആര്‍.ടി.പി.സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച്‌ നല്‍കുന്ന, അന്തര്‍സംസ്ഥാന തൊഴിലാളി പിടിയില്‍. മുവാറ്റുപുഴ കീച്ചേരിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് ഷോപ്പ് എന്ന സ്ഥാപന നടത്തിപ്പുകാരന്‍ ബംഗാള്‍ സ്വദേശി സല്‍ജിത് കുമാറാണ് പിടിയിലായത്. മൂ​വാ​റ്റു​പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ത​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ,

ലാ​ബു​ക​ളു​ടെ​യും, ആ​ശു​പ്ര​ത്രി​ക​ളു​ടെ​യും പേ​രി​ല്‍ വ്യാ​ജ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ത​യാ​റാ​ക്കി വി​റ്റി​രു​ന്ന​താ​യി മൂ​വാ​റ്റു​പു​ഴ പോലീ​സ് പ​റ​ഞ്ഞു. അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ള്‍ ഉ​ള്‍​​പ്പെടെ ഇ​വി​ടെ​നി​ന്ന്​ പൊ​ലീ​സ് ക​ണ്ടെ​ത്തി. സ്ഥാ​പ​നം പോലീസ് അ​ട​ച്ചു​ പൂ​ട്ടി.