ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ പത്രപ്രവര്‍ത്തക യൂണിയനെതിരെ രാഷ്ട്രീയ നിരീക്ഷകന്‍ ജിതിന്‍ കെ ജേക്കബ്. പൂക്കളെ സ്നേഹിച്ച കാപ്പനെന്ന് തള്ളിമറിക്കുന്നവര്‍ക്ക് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ഏതെങ്കിലും ഒരു സൈനികന്റെ പേര് ചോദിച്ചാല്‍ ആര്‍ക്കും അറിയില്ലെന്ന് പറയുകയാണ് ജിതിന്‍. ഇതിനെ കുറിച്ച്‌ ചോദിച്ചാല്‍ പട്ടാളത്തില്‍ ചേര്‍ന്നത് പൈസക്ക് വേണ്ടിയല്ലേ എന്ന് തിരിച്ച്‌ ചോദിക്കുന്നവരാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ രാജ്യദ്രോഹത്തിന് അകത്തായവര്‍ക്ക് വേണ്ടി വാദിക്കുന്നു എന്നത് നമ്മുടെ നാട് എവിടെ എത്തി നില്‍ക്കുന്നു എന്നതിന് തെളിവാണെന്ന് ജിതിന്‍ പറയുന്നു. ജിതിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:

പൂക്കളെ സ്നേഹിച്ച കാപ്പന്‍:-
കേരളത്തിലെ ഏറ്റവും അരക്ഷിതമായ അല്ലെങ്കില്‍ അരാജകത്വം നിറഞ്ഞ ഒരു പ്രൊഫഷന്‍ ഏതെന്നു ചോദിച്ചാല്‍ തീര്‍ച്ചയായും പറയാം അത് മാധ്യമ രംഗം ആണെന്ന്.
ഇത്രയും നെറികെട്ട ഒരു മേഖല വേറെയില്ല. മതഭ്രാന്തും, രാഷ്ട്രീയ അടിമത്വവും, അരാജകത്വവും ആണ് ഈ മേഖലയെ നയിക്കുന്നത് എന്ന് തന്നെ പറയേണ്ടിവരും. പച്ചക്ക് പറഞ്ഞാല്‍ ഒന്നെങ്കില്‍ അന്തം കമ്മി ആയിരിക്കണം അല്ലെങ്കില്‍ സുടാപ്പി ആയിരിക്കണം. നിഷ്പക്ഷരായി നില്‍ക്കുന്നവര്‍ക്ക് ഈ പ്രൊഫഷനില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. അത്രയ്ക്ക് അധഃപതിച്ചിരിക്കുന്നു ഈ മേഖല. നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്നൊക്കെ പറയുന്നത് ശരിക്കും ഒരു ട്രോളാണ് ഇപ്പോള്‍. ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നൊക്കെ മാധ്യമങ്ങളെ വിശേഷിപ്പിക്കുമെങ്കിലും കേരളത്തിലെ ഒട്ടുമിക്ക മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ച്‌ പറഞ്ഞാല്‍ അവര്‍ ജനാധിപത്യത്തിന്റെയല്ല, രാജ്യത്തെ ജനം തിരഞ്ഞെടുപ്പിലൂടെ തള്ളിക്കളഞ്ഞ പ്രാകൃത ആശയം പേറുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെയും, കുറെ മതഭ്രാന്തന്മാരുടെയും തൂണുകളായാണ് പ്രവര്‍ത്തിക്കുന്നത്.

ഏറ്റവും അശ്ലീലം എന്ന് പറയുന്നത് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത് തങ്ങള്‍ നിഷ്പക്ഷരാണെന്നും, ജനാധിപത്യവാദികള്‍ ആണെന്നുമാണ്. പാര്‍ട്ടി ചാനലുകളില്‍ പ്രവര്‍ത്തിക്കുന്നവരെ മാറ്റി നിര്‍ത്താം. കാരണം പ്രേക്ഷകര്‍ക്കും അറിയാം അതിന്റെ രാഷ്ട്രീയം എന്താണ് എന്ന്. രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റില്‍ ആയി ഉത്തര്‍ പ്രദേശിലെ ജയിലില്‍ കിടക്കുന്ന സിദ്ദിഖ് കാപ്പന് എല്ലാ മാധ്യമ പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണം എന്നാണ് അപ്രഖ്യാപിത തിട്ടൂരം എന്നാണ് മാധ്യമ സുഹൃത്തുക്കള്‍ പറയുന്നത്. അല്ലാത്തവര്‍ക്ക് സംഘിപട്ടം ചാര്‍ത്തിക്കൊടുക്കും. ഇവര്‍ കഴിഞ്ഞ കാലങ്ങളില്‍ സംഘിപട്ടം ചാര്‍ത്തികൊടുത്ത മാധ്യമ പ്രവര്‍ത്തകര്‍ എല്ലാം ചേര്‍ന്ന് അടുത്ത് തന്നെ ഇവരേക്കാള്‍ വലിയ സംഖ്യ ആയിമാറും എന്നത് വേറെകാര്യം. വലിയ ബുദ്ധിജീവി കളിച്ചു നടന്ന ഇക്കൂട്ടര്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് സോഷ്യല്‍ മീഡിയയുടെ വരവ്. മാധ്യമ പ്രവര്‍ത്തനം എന്നതൊക്കെ ഇവറ്റകള്‍ക്ക് പലതിനും ഉള്ള മറയാണ്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം വാര്‍ത്തകള്‍ സൃഷ്ട്ടിക്കുകയാണ് ഇക്കൂട്ടര്‍. ഇവര്‍ തുറന്നു കാട്ടപ്പെടുകയാണ്. ഡല്‍ഹി കലാപ സമയത്ത് നമ്മള്‍ കണ്ടതാണ് കോവിഡിനെക്കാള്‍ മാരകമായ ചില മാധ്യമ വൈറസുകളെ. കേരള പത്ര പ്രവര്‍ത്തക യൂണിയനോക്കെ ആരുടെ നിയന്ത്രണത്തിലാണ് എന്നത് പരസ്യമായ രഹസ്യം അല്ലേ.. നിയമവാഴ്ച ഉള്ള നാടാണ് ഇന്ത്യ. പക്ഷെ കോടതി പറയും മുമ്ബ് കേരളത്തിലെ ഒട്ടുമിക്ക മാധ്യമപ്രവര്‍ത്തകരും പ്രഖ്യാപിച്ചു കഴിഞ്ഞു കാപ്പന്‍ നിരപരാധിയാണ്, ഭരണകൂട പീകരതയാണ് എന്നൊക്കെ. സുപ്രീം കോടതിയില്‍ കാപ്പന് വേണ്ടി വാദിച്ചത് ഇന്ത്യയിലെ ഏറ്റവും വിലകൂടിയ അഭിഭാഷകരാണ് എന്നോര്‍ക്കണം. എന്നിട്ടും കോടതി ജാമ്യം നല്‍കിയില്ല.

അധോലോക നായകന്‍ ചോട്ടാ രാജന് കോവിഡിനെ തുടര്‍ന്ന് ഡല്‍ഹി എയ്മ്സിലേക്ക് മാറ്റിയതിനെതിരെ മലയാള മനോരമ ഇന്ന് ആഞ്ഞടിച്ചിരുന്നു. ഡല്‍ഹി കലാപക്കേസ് പ്രതി ഉമര്‍ ഖാലിദ്, രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ സിദ്ദിഖ് കാപ്പന്‍ എന്നിവര്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ല, പക്ഷെ ചോട്ടാ രാജന് ലഭിക്കുന്നു എന്നതായിരുന്നു മനോരമയെ വേദനിപ്പിച്ചത്. ഇന്നിപ്പോള്‍ കാപ്പന് വിദഗ്ധ ചികിത്സക്ക് ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി വിധിച്ചിരിക്കുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആണ് കാപ്പന് വേണ്ടി ഹര്‍ജി നല്‍കിയിരിക്കുന്നത്. കാപ്പന് വേണ്ടി 9 കോണ്‍ഗ്രസ് എംപി മാരാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. അതുകൂടാതെ കാപ്പന് വേണ്ടി പ്രതിപക്ഷ നേതാവും, മുഖ്യനും എല്ലാം ഒരുമിച്ചു. ഇതിന് മുമ്ബ് ബോംബ് സ്ഫോടന കേസിലെ പ്രതി മദനിക്ക് വേണ്ടിയാണ് ഇതുപോലൊരു ഒത്തൊരുമ ഉണ്ടായത് എന്നാണ് ഓര്മ. മദനിക്ക് വേണ്ടി നിയമസഭയില്‍ പ്രമേയം വരെ പാസ്സാക്കിയിരുന്നു എന്നോര്‍ക്കണം. ഈ കിടന്ന് ജനാധിപത്യവും, മതേതരത്വവും ഒക്കെ പ്രസംഗിക്കുന്നവര്‍ക്കു നിയമവ്യവസ്ഥയില്‍ വിശ്വാസം ഇല്ലാതാകുന്നത് എന്തുകൊണ്ടാണ്? തങ്ങള്‍ക്ക് അനുകൂലമായ വിധി ഉണ്ടാകുമ്ബോള്‍ മാത്രം മതിയോ നീതിവ്യവസ്ഥയെ അംഗീകരിക്കുന്നത്? എന്തൊരു അവസ്ഥയാണ് എന്നാലോചിച്ചു നോക്കിക്കേ. 130 കോടി ജനങ്ങളുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് ഇങ്ങനെയുള്ളവരെയൊക്കെ പിടിച്ചു അകത്തിട്ടിരിക്കുന്നത്. ഇനിയിപ്പോള്‍ ഇവറ്റകള്‍ക്ക് വിദഗ്ധ ചികിത്സ നല്കാന്‍ ഉപയോഗിക്കുന്നതോ നമ്മുടെ നികുതിപ്പണവും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ രാജ്യദ്രോഹത്തിന് അകത്തായവര്‍ക്ക് വേണ്ടി വാദിക്കുന്നു എന്നത് നമ്മുടെ നാട് എവിടെ എത്തി നില്‍ക്കുന്നു എന്നതിന് തെളിവാണ്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ഏതെങ്കിലും ഒരു സൈനികന്റെ പേര് ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല. മുംബൈ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ പേരറിയാമോ? ഭീകരാക്രമണത്തിന്റ പരിക്കുമായി ഇന്നും ജീവിച്ചിരിക്കുന്ന മലയാളിയായ NSG കമാന്‍ഡോയെ അറിയാമോ? അപ്പോള്‍ പറയും പട്ടാളത്തില്‍ ചേര്‍ന്നത് പൈസക്ക് വേണ്ടിയല്ലേ എന്ന്.

തീവ്രവാദകേസുകളില്‍ അകത്തുകിടക്കുന്നവരുടെ കുടുംബങ്ങളെ കുറിച്ച്‌ വലിയ വേദനയാണ് പലര്‍ക്കും. ഇന്ത്യയില്‍ തീവ്രവാദി അക്രമങ്ങളില്‍ കൊല്ലപ്പെട്ട എത്രയോ കുഞ്ഞുങ്ങളുണ്ട് എന്നറിയാമോ? എത്രയോ കുടുംബങ്ങള്‍ അനാഥമായി. എല്ലാം നഷ്ട്ടപ്പെട്ടു നരകതുല്യ ജീവിതം നയിക്കുന്ന ആയിരക്കണക്കിന് മനുഷ്യര്‍ നമ്മുടെ രാജ്യത്തുണ്ട്. അവരെക്കുറിച്ചൊന്നും ആര്‍ക്കും ഉത്കണ്ഠയില്ല. ഇപ്പോള്‍ മുതല്‍ ദിവസങ്ങളോളം മലയാളം വാര്‍ത്ത ചാനലുകളില്‍ മിക്കവാറും കാപ്പന്‍ സ്തുതികള്‍ ആയിരിക്കും. പൂക്കളെ സ്നേഹിച്ച ഭീകരന്‍ എന്നൊക്കെ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തു ചരിത്രമുള്ള മാധ്യമങ്ങള്‍ കാപ്പനെ തള്ളി എവിടെ വരെ കൊണ്ടുപോകുമോ ആവോ. ഇതെല്ലാം കണ്ടു എസ് വി പ്രദീപ് എന്ന മാധ്യമപ്രവര്‍ത്തകന്റെ ആത്മാവ് ചിരിക്കുന്നുണ്ടാകും. നമ്മുടെ നിയമ വ്യവസ്ഥ ഏറ്റവും liberal ആണ് . ഇന്ത്യയുടെ സഹിഷ്ണുതയാണ് ഇവര്‍ മുതലെടുക്കുന്നത്. ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ നാം തയാറാകണം. അല്ലെങ്കില്‍ നമ്മളെ കാത്തിരിക്കുന്നത് ഇരുണ്ട പ്രാകൃത യുഗത്തിലേക്കുള്ള തിരിച്ചു പോക്കായിരിക്കും.