വൈഗയുടെ കൊലപാതകത്തിലെ ചുരുളഴിക്കാന്‍ പ്രതിയും പിതാവുമായ സനു മോഹനെയും അമ്മ രമ്യയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.തൃപ്പൂണിത്തുറ വനിതാ സെല്‍ കെട്ടിടത്തിലെ പ്രത്യേകം സജ്ജീകരിച്ച മുറിയിലായിരുന്നു ചോദ്യം ചെയ്യല്‍.
മകളെ കൊലപ്പെടുത്തിയതു സംബന്ധിച്ച സനു മോഹന്റെ വെളിപ്പെടുത്തലുകള്‍ കേട്ട് തളരുകയും കടുത്ത വികാരവിക്ഷോഭങ്ങളില്‍ ഉലയുകയുമായിരുന്നു രമ്യ. ഇടയ്ക്ക് ഇവര്‍ പൊട്ടിക്കരഞ്ഞു.. രമ്യയുടെ അനിയത്തിയില്‍നിന്നും അവരുടെ ഭര്‍ത്താവില്‍നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. സനു മോഹന്റെ പണമിടപാടുകളെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് ഭാര്യ രമ്യ വ്യക്തമാക്കി. പുണെയില്‍ ബിസിനസ് നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സാമ്ബത്തിക ബാധ്യതകളെ കുറിച്ച് വ്യക്തമായി തനിക്കറിയില്ലെന്ന് രമ്യ പറഞ്ഞു.
ആലപ്പുഴയിലെ ബന്ധുവീട്ടില്‍നിന്ന് കങ്ങരപ്പടിയിലെ ഫ്ലാറ്റിലേക്ക് വരുന്ന വഴി അരൂരില്‍നിന്ന് മകള്‍ വൈഗയ്ക്ക് അല്‍ഫാമും കൊക്കൊകോളയും വാങ്ങിക്കൊടുത്തെന്ന് സനു മോഹന്‍ പോലീസിനോട് പറഞ്ഞു. ഈ സമയത്ത് കോളയില്‍ മദ്യം ചേര്‍ത്ത് നല്കിയതിനാലാവാം വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കാണാനിടയായതെന്നാണ് പോലീസ് നിഗമനം.