പയ്യോളി: പ്രസവം കഴിഞ്ഞു ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്തിലെ മോച്ചേരിയില്‍ രവീന്ദ്രന് -ബീന ദമ്ബതികളുടെ മകള്‍ അര്‍ച്ചനയാണ് (27) ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ മൂന്നാം നാള് കോവിഡ് ബാധിച്ച് മരിച്ചു. മരിച്ചത്.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് തിങ്കളാഴ്ചയാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ കാണിച്ച അര്‍ച്ചനയെ ബുധനാഴ്ച രാവിലെ മേലടി സി.എച്ച്.സിയില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച യുവതിയെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ഏപ്രില്‍ 21നാണ് അര്‍ച്ചന ആദ്യപ്രസവത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഭര്‍ത്താവ്: പേരാമ്ബ്ര കല്പത്തൂര് സ്വദേശി ഷിബിന്‍.
പ്രസവം കഴിഞ്ഞു ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു
