ഒട്ടാവ: കൊവിഡിന്‍റെ രണ്ടാം തരംഗം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് 10 ദശലക്ഷം കനേഡിയന്‍ ഡോളര്‍ (ഏകദേശം 60 കോടി രൂപ) സഹായം പ്രഖ്യാപിച്ച്‌ കനേഡിയന്‍ സര്‍ക്കാര്‍. കനേഡിയന്‍ മന്ത്രി കരിന ഗൗള്‍ഡാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇന്ത്യയിലെ ജനങ്ങള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തെ മറികടക്കാന്‍ 10 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്യുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ട്വീറ്റ്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 3,60,960 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച്‌ 3,293 പേര്‍ കൂടി മരിച്ചു. രാജ്യത്ത് നിലവില്‍ 29,78,709 സജീവ രോഗബാധിതരാണ് നിലവിലുള്ളത്.