തിരുവനന്തപുരം : മാര്‍ച്ച്‌ 20 മുതല്‍ മേയ് 31 വരെയുള്ള ലോക്ക്ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഡിസംബര്‍ 31 വരെ സാവകാശം.

ഇതു ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള അറിയിച്ചു.

അതേസമയം ലോക്ക്ഡൗണിന്റെ മറവില്‍ ജൂണ്‍ ഒന്നു മുതലുള്ള ബില്ലുകള്‍ അടയ്ക്കാതിരിക്കുന്നവര്‍ക്ക് സാവകാശം ബാധകമല്ല. അങ്ങനെയുള്ളവരുടെ ഫ്യൂസ് ഊരാനാണ് വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശം.

ഈ ബില്‍ അടയ്ക്കുന്നതിന് ഇനി സാവകാശം നല്‍കില്ലെന്നും ചെയര്‍മാന്‍ അറിയിച്ചു. കുടിശിക 2217 കോടി രൂപയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ബില്‍ അടവ് വൈകിപ്പിക്കരുത് എന്ന തീരുമാനം.