കോവിഡ് രോഗികള്‍ക്ക് സൗജന്യമായി റെംഡിസിവിര്‍ മരുന്ന് നല്‍കാന്‍ ഉത്തരവിട്ട് യോഗി ആദിത്യനാഥ്.സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്ക് പുറമേ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കും മരുന്ന് സൗജന്യമായി നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ആവശ്യമായ റെംഡിസിവിര്‍ മരുന്നുകള്‍ എല്ലാ ജില്ലകളും കരുതണം. ഇതുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ നിരീക്ഷിക്കണം. സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍മ്മാണ കമ്ബനികളില്‍ നിന്നും നേരിട്ട് വാക്‌സിന്‍ വാങ്ങുന്നതില്‍ തടസ്സമില്ല. ആശുപത്രിയില്‍ മരുന്നിന്റെ അഭാവം നേരിട്ടാല്‍ കളക്ടറുടെ ഓഫീസില്‍ നിന്നോ, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നോ ലഭിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.