ഇന്ത്യയില്‍ ഐ.പി.എല്‍ കളിക്കുന്ന ഓസ്ടേലിയന്‍ താരങ്ങളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം അയയ്ക്കില്ലന്ന നിലപാടറിയിച്ച്‌ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം ക്രമീകരിക്കണമെന്ന് മുംബൈ ഇന്ത്യന്‍സ് താരം ക്രിസ് ലിന്‍ ആവശ്യപ്പെട്ടതിനോടുള്ള, പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഐ.പി.എല്ലിന് സ്വന്തം നിലയില്‍ ഇന്ത്യയിലെത്തിയ താരങ്ങള്‍, തിരികെ വരാനും അതേ മാര്‍ഗം സ്വീകരിക്കണമെന്നാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നിലപാട്. ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലന്ന നിലപാടിലാണ് ഓസ്ട്രേലിയ. എന്നാല്‍, ഐ.പി.എല്‍ കളിക്കാന്‍ എത്തിയ വിദേശ താരങ്ങള്‍ക്ക് ആശങ്ക വേണ്ടന്നും, എല്ലാവരെയും വീട്ടിലെത്തിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണന്നുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നിലപാട്.