ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മെഗാ വാക്സീന് മേളകള്‍ മനുഷ്യാവകാശ ലംഘനമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. വാക്സീന് മേളകള്‍ കോവിഡ് പരത്തുകയാണ്. ഇത്തരം തലതിരിഞ്ഞ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നവര്‍ക്കെതിരെ നടപടി വേണം. ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് കേരളത്തില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്നും മന്ത്രി ആരോപിച്ചു.
പണം നല്കി വാക്സിന് നല്കുന്ന സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ കോവിന്‍ ആപ്പില്‍ അട്ടിമറി നടത്തുകയാണെന്നും മുരളീധരന് ആരോപിച്ചു. കോവിന്‍ ആപ്പ് പ്രവര്‍ത്തിക്കാത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഡാലോചനയുണ്ട്. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്നും മുരളീധരന് പറഞ്ഞു.