ദില്ലി ഹൈക്കോടതി ജഡ്ജിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ITDC ആശോക പഞ്ചനക്ഷത്ര ഹോട്ടലില്‍ കോവിഡ് ചികിത്സയൊരുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. നൂറിലധികം മുറികളാണ് ഇവര്‍ക്കായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അശോക ഹോട്ടലില്‍ തയ്യാറാക്കിയിരിക്കുന്നത്.
ഡോക്ടര്‍മാര്‍ പോലും ചികിത്സ ലഭിക്കാതെ മരിക്കുമ്പോഴാണ് ജഡ്ജിമാര്‍ക്ക് പ്രത്യേക സൗകര്യം നല്‍കി ഡല്‍ഹി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗം
ജഡ്ജിമാരെ പരിചരിക്കുന്ന ഹോട്ടല്‍ ജീവനക്കാര്‍ക്ക് പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

പ്രിമസ് ആശുപത്രിക്കായിരിക്കും പഞ്ചനക്ഷത്ര ഹോട്ടലിലെ കോവിഡ് കെയര്‍ സെന്ററിന്റെ നടത്തിപ്പ് ചുമതല. കോവിഡ് കെയര്‍ സെന്ററിലുണ്ടാവുന്ന മെഡിക്കല്‍ മാലിന്യത്തിന്റെ നിര്‍മാര്‍ജ്ജനവും ഇവരുടെ ചുമതലയായിരിക്കും. ഹോട്ടലിലെ ജീവനക്കാര്‍ക്ക് രോഗികളെ പരിചരിക്കുന്നതിനുള്ള പ്രാഥമിക പരിശീലനവും ആശുപത്രിയാവും നല്‍കുക. ഹോട്ടലില്‍ ജീവനക്കാരുടെ കുറവുണ്ടായാല്‍ അതും ആശുപത്രി നല്‍കണം.