കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാനായി പി.ജെ.ജോസഫിനെ തിരഞ്ഞെടുത്തു. തൊടുപുഴയില്‍ ചേര്‍ന്ന നേതൃയോഗത്തിലായിരുന്നു തീരുമാനം. വര്‍ക്കിങ് ചെയര്‍മാനായി പി.സി.തോമസിനെയും എക്സിക്യൂട്ടീവ് ചെയര്‍മാനായി മോന്‍സ് ജോസഫിനെയും ചീഫ് കോര്‍ഡിനേറ്ററായി ടി.യു.കുരുവിളയെയും തിരഞ്ഞെടുത്തു.

ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍ എന്നിവര്‍ക്ക് ഡപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനമാണ് നല്‍കിയത്.

നേതൃനിര ഇങ്ങനെ;

∙ ചെയര്‍മാന്‍ – പി.ജെ.ജോസഫ്
∙ വര്‍ക്കിങ് ചെയര്‍മാന്‍ – പി.സി.തോമസ്
∙ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ – മോന്‍സ് ജോസഫ്
∙ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ – ടി.യു.കുരുവിള
∙ ഡപ്യൂട്ടി ചെയര്‍മാന്‍ – ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍
∙ സെക്രട്ടറി ജനറല്‍ – ജോയ് ഏബ്രഹാം
∙ ട്രഷറര്‍ – സി.എബ്രഹാം കളമണ്ണില്‍
∙ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡെസിഗ്നേറ്റ് – ഗ്രേസമ്മ മാത്യു