ബെംഗളൂരു: പ്രമുഖ കന്നഡ ചലച്ചിത്ര നിര്‍മാതാവ് രാമു (52) കോവിഡ് ബാധിച്ച് മരിച്ചു . കടുത്ത പനി, ശ്വാസതടസ്സം എന്നിവയെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രാമു .തിങ്കളാഴ്ചയോടെ ആരോഗ്യസ്ഥിതി മോശമായി.
മൂന്ന് പതിറ്റാണ്ടുകളായി കന്നഡ ചലച്ചിത്ര ലോകത്ത് സജീവസാന്നിധ്യമാണ് രാമു. എ.കെ. 47, ലോക്ക് അപ്പ് ഡെത്ത്, കലാസിപല്യ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവാണ്. രാമുവിന്റെ അപ്രതീക്ഷിത നിര്യാണത്തില്‍ പുനീത് രാജ്കുമാറടക്കം ഒട്ടനവധി സിനിമാപ്രവര്‍ത്തകരും ആരാധകരും അനുശോചനം രേഖപ്പെടുത്തി. നടി മലശ്രീയാണ് ഭാര്യ. അനന്യ, ആര്യന് എന്നിവര്‍ മക്കളാണ്.