വാകത്താനം – മരക്കുരിശും കമ്പിവടിയുമായി പോലീസിനെ ആക്രമിച്ച കുളത്തിൽ ജോർജ് കുട്ടിയെ പോലീസ് സാഹസികമായി കീഴടക്കി.25 ന് വൈകിട്ട് ലഹരിക്ക് അടിമപ്പെട്ട് ഭീകാരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയുടെ ആക്രമണത്തിൽ ഗ്രേഡ്.എസ്.ഐ ജോൺസൺ , സീനീയർ സിവിൾ പോലീസ് ഓഫീസർ ഹരികുമാർ എന്നിവർക്ക് തലയ് പരിക്കെറ്റു. പള്ളിക്കൂട്ടമ്മയിൽ നിന്നും വാകത്താനം പൊങ്ങന്താനത്ത് വന്ന് താമസിക്കുന്ന ഇയാൾ നാട്ടുകാർക്ക് സ്ഥിരം ശല്യക്കാരനാണ്. സ്വന്തം പിതാവിനെ മർദ്ദിക്കുന്ന ഇയാളുടെ ചിത്രങ്ങളും വീഡിയോയും കുറച്ചു നാൾ മുമ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്ക് എതിരെ നാട്ടുകാർ കളക്ടർക്കും ,ജില്ല പോലീസ് മേധാവിക്കും, പരാതി നല്കിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്ത് കാഞ്ഞിരപ്പള്ളി ജയിലിലേക്ക് മാറ്റി.