തിരുവനന്തപുരം: വോട്ട് പെട്ടിയില്‍ ആക്കിയപ്പോള്‍ ടെസ്റ്റ് കൂട്ടി, അങ്ങനെ ആണ് കൊവിഡ് കൂടിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ടെസ്റ്റ് കൂട്ടിയപ്പോള്‍ യാഥാര്‍ത്ഥ്യം പുറത്തുവന്നുവെന്നും മുന്‍ ആഭ്യന്ത്ര മന്ത്രി ആക്ഷേപിച്ചു.
ദുരുതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുടെ വിഷയത്തിലും തിരുവഞ്ചൂര്‍ സംശയം പ്രകടിപ്പിച്ചു. സംഭാവന വാങ്ങിയാല്‍ മാത്രം പോര, അതിന് കണക്കും പറയണമെന്ന് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
വാക്സീനേഷന് പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ വ്യക്തതയില്ല. ബജറ്റില്‍ പണമുണ്ടെന്ന് ധനമന്ത്രി പറയുമ്ബോള്‍ പ്രത്യേക പണം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ അമ്മായിക്കളിയാണ് നടക്കുന്നുവെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
വോട്ട് പെട്ടിയില്‍ ആക്കിയപ്പോള്‍ ടെസ്റ്റ് കൂട്ടി, അങ്ങനെ കോവിഡും കൂടി- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
