തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബാറുകളും വിദേശമദ്യശാലകളും അടച്ചു. സിനിമ തിയറ്റര്‍, ഷോപ്പിങ് മാള്‍, ജിം, ക്ലബ്, സ്‌പോര്‍ട്‌സ് കോംപ്ലെക്‌സ്, നീന്തല്‍കുളം, വിനോദ പാര്‍ക്ക് എന്നിവയും അടച്ചു.

വിവാഹചടങ്ങില്‍ 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുളള്ു. വിവാഹം, ഗൃഹപ്രവേശം എന്നിവയ്ക്ക് മുന്‍കൂറായി കോവിഡ് ജാഗ്രതാ മപാര്‍ട്ടലില്‍ രജസസ്റ്റര്‍ ചെയ്യണം. മരണാനന്തരചടങ്ങില്‍ പരമാവധി 20 പേര്‍. റമദാന്‍ ചടങ്ങുമായി ബന്ധപ്പെട്ട് പള്ളികളില്‍ 50 പേര്‍ മാത്രം. ചെറിയ പള്ളികള്‍ ആണെങ്കില്‍ എമണ്ണം ചുരുക്കണം. കലക്ടര്‍മാര്‍ മതനേതാക്കളുമായി ആലോചിച്ച്‌ തീരുമാനമെടുക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.