തലശ്ശേരി: വീട്ടിലെ കുളിമുറിയില്‍ നിന്നു കുളിച്ചിറങ്ങിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മഞ്ഞാടിയിലെ നൃത്താജ്ഞലി നൃത്തവിദ്യാലയം ഉടമ പുല്ലമ്ബില്‍ റോഡില്‍ നൃത്താഞ്ജലിയില്‍ ദിവാകരന്റെ മകന്‍ ദിഗില്‍(38) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കണ്ണൂരിലെ ഫിനിക്‌സ് ക്രിക്കറ്റ് ക്ലബിന്റെ ക്യാപ്റ്റനാണ്. ഭാര്യ: ഷാന. മക്കള്‍: താരക്, തപക്(ഇരുവരും വിദ്യാര്‍ത്ഥികള്‍). മാതാവ്: പരേതയായ ഗീത ദിവാകര്‍. സഹോദരി: ദില്‍ന(ഗള്‍ഫ്).