തിരുവനന്തപുരം: സംവിധായകന്‍ പ്രിയദര്‍ശന്റെ സഹായിയായ ഷാനവാസിന്റെ തിരുവനന്തപുരം വിളപ്പില്‍ശാലയിലെ വീടിന് നേരെ ആക്രമണം.ഷാനവാസിനും മാതാവിനും ബന്ധുവിനും പരിക്കേറ്റു.

ഇന്നലെ രാത്രി 11ഓടെയാണ് ഒരു സംഘം ആളുകള്‍ അക്രമം നടത്തിയത്.കഴിഞ്ഞ ദിവസമാണ് വീടിന്റെ പാലുകാച്ചല്‍ നടന്നത്. വടിയും കല്ലുമുപയോഗിച്ച സംഘം ഷാനവാസിനെയും അമ്മയെയും ബന്ധുവിനെയും മര്‍ദ്ദിച്ചെന്നാണ് പരാതി.

ഷാനവാസിന്റെ ബന്ധുവിന്റെ വാഹനം കഴിഞ്ഞ ദിവസം ആക്രമിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. വാഹനം ആക്രമിച്ചവര്‍ തന്നെയാണ് വീട്ടിലും അതിക്രമം നടത്തിയതെന്നാണ് പരാതി. സംഭവത്തില്‍ വിളപ്പില്‍ശാല പോലിസ് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലിസ് പറഞ്ഞു.